കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട സ്വന്തം സൈനികരുടെ മൃതദേഹങ്ങൾ പോലും ഏറ്റുവാങ്ങാൻ തയ്യാറാകാത്ത രാജ്യമാണ് പാകിസ്താനെന്ന് യു.എന്നിൽ ഇന്ത്യ


ശാരിക

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയിലെ മനുഷ്യാവകാശങ്ങളെയും മതസ്വാതന്ത്ര്യത്തെയും കുറിച്ച് അടിസ്ഥാനരഹിതമായ വിമർശനങ്ങൾ ഉന്നയിച്ച പാകിസ്താന് ശക്തമായ ഭാഷയിൽ ചുട്ടമറുപടി നൽകി ഇന്ത്യ. സ്വന്തം രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങൾ നിരന്തരം ചവിട്ടിമെതിക്കുകയും അവർക്ക് സുരക്ഷ നൽകാൻ കഴിയാതിരിക്കുകയും ചെയ്യുന്ന പാകിസ്താന് ഇന്ത്യയെ കുറിച്ച് സംസാരിക്കാൻ യാതൊരു അർഹതയുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. യു.എന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഭവിക മംഗളാനന്ദനാണ് പാകിസ്താന്റെ കപടമുഖം ആഗോളവേദിയിൽ തുറന്നുകാട്ടിയത്. പാകിസ്താനിൽ ഹിന്ദു, ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി മതം മാറ്റുന്നതും ബാലവിവാഹങ്ങളും വ്യാപകമാണെന്ന് അന്താരാഷ്ട്ര റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ത്യ വ്യക്തമാക്കി.

ഭീകരവാദ പ്രവർത്തനങ്ങളെയും മാനുഷിക ദുരിതങ്ങളെയും രാഷ്ട്രീയ നേട്ടങ്ങൾക്കായി പാകിസ്താന് ദുരുപയോഗം ചെയ്യുന്ന ശീലമുണ്ടെന്നും ഇന്ത്യ കുറ്റപ്പെടുത്തി. 1999-ലെ കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട സ്വന്തം സൈനികരുടെ മൃതദേഹങ്ങൾ പോലും ഏറ്റുവാങ്ങാൻ തയ്യാറാകാത്ത രാജ്യമാണ് പാകിസ്താനെന്നും, എന്നാൽ അന്ന് കൊല്ലപ്പെട്ട പാക് സൈനികരോട് മാന്യത കാട്ടി ഇസ്ലാമിക ആചാരപ്രകാരം സംസ്കാര ചടങ്ങുകൾ നടത്തിയത് ഇന്ത്യൻ സൈന്യമായിരുന്നുവെന്നും ഭവിക യു.എൻ വേദിയിൽ ഓർമ്മിപ്പിച്ചു. ജമ്മു കശ്മീരിനെക്കുറിച്ച് വ്യാജ പ്രചാരണങ്ങൾ നടത്തുന്നതിന് പകരം പാക് അധീന കശ്മീരിലെ (PoK) മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കാൻ പാകിസ്താൻ തയ്യാറാകണമെന്നും ഇന്ത്യ കർശനമായി ആവശ്യപ്പെട്ടു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed