റെയ്ഡിൽ തകർത്ത ടാക്സി കാറുകൾക്ക് ഇഡി നഷ്ടപരിഹാരം നൽകി


ശാരിക

കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിൽ സിപിഎം പ്രവർത്തകർ തകർത്ത മൂന്നു കാറുകൾക്ക് ഇഡി നഷ്ടപരിഹാരം നൽകി. മാസപ്പടി കേസിൽ ജൂൺ 27ന് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ മടങ്ങിയ ടാക്സി കാറുകളാണ് ആക്രമിക്കപ്പെട്ടത്.

ഇൻഷ്വറൻസ് കാലാവധി കഴിഞ്ഞ തിരുവനന്തപുരം സ്വദേശി ശ്യാംരാജിന്റെ കാറിന് പണികൾക്കു ചെലവായ ഒന്നേമുക്കാൽ ലക്ഷം രൂപയും നൽകി. ഷറഫുദ്ദീൻ, ലാലു ഗോപാലൻ എന്നിവർക്ക് ഇൻഷ്വറൻസ് തുകയിലധികം വന്ന ബിൽത്തുക പൂർണമായും ഇഡി നൽകി. വാഹനം തകർത്ത സംഭവത്തിൽ നഷ്ടപരിഹാരം നൽകുമെന്ന് സിപിഎം നേരത്തേ ഉറപ്പുനൽകിയിരുന്നെങ്കിലും പിന്നീട് വാഗ്ദാനത്തിൽനിന്ന് പിന്മാറുകയായിരുന്നു. തുടർന്നാണ് വാഹന ഉടമകളുടെ നഷ്ടം ഇഡി നികത്തിയത്.

article-image

ോ്ോ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed