നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേന്ദ്ര സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി


ശാരിക 

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ പൊലീസ് നടത്തിയ അതിക്രമങ്ങളിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാറിന് മെട്രോ സ്റ്റേഷനുകളും റോഡുകളും കടകളും അടക്കാമെങ്കിലും ചേദ്യപേപ്പർ ചോർച്ച മാത്രം തടയാനായില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി.

മന്ത്രിയുടെ രാജിയിൽ ഉറച്ചുനിൽക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. ‘മെട്രോ അടക്കൂ, റോഡുകൾ അടക്കൂ, കടകൾ അടക്കൂ, ഇന്റർനെറ്റ് അടക്കൂ, ഭക്ഷണത്തിനുള്ള സൗകര്യവും തടസ്സപ്പെടുത്തൂ. അവകാശങ്ങൾക്കായി പോരാടുന്ന വിദ്യാർഥികൾക്കെതിരെ ഇത്തരം ക്രൂരമായ നടപടികളാണ് സ്വീകരിച്ചത്. എന്നാൽ മോദിജി, നിങ്ങൾക്ക് ഒരു കാര്യം മാത്രം അടച്ചുപൂട്ടാൻ സാധിച്ചില്ല -അത് പേപ്പർ ചോർച്ചയാണ്’ -രാഹുൽ എക്സിൽ കുറിച്ചു.

പൊലീസ് അതിക്രമത്തിനിടെ പെല്ലറ്റ് കൊണ്ട് മുറിവേറ്റ യുവാവുമായി വെള്ളിയാഴ്ച രാഹുൽ മാധ്യമങ്ങൾക്കു മുന്നിലെത്തിയിരുന്നു. പ്രതിഷേധക്കാർക്കുനേരെ പെല്ലറ്റ് ഉപയോഗിച്ചില്ലെന്ന പൊലീസ് വാദമാണ് ഇതോടെ പൊളിഞ്ഞുവീണത്. അതേസമയം, ധർമേന്ദ്ര പ്രധാന്‍റെ രാജിക്ക് സർക്കാർ തയാറായില്ലെങ്കിൽ തുടർ ചർച്ചകളിൽ കാര്യമില്ലെന്ന് ശനിയാഴ്ച രാവിലെ സി.ജെ.പി പ്രതിനിധി അഷുതോഷ് രങ്ക അറിയിച്ചു.

ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ വിട്ടുവീഴ്ചയില്ല. സർക്കാർ രാജി അംഗീകരിക്കുന്നില്ലെങ്കിൽ തുടർ ചർച്ചകളിൽ ഒരു കാര്യവുമില്ലെന്നും അഷുതോഷ് എക്സിൽ കുറിച്ചു.

article-image

dsfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed