സോനം വാങ്ചുക്കിന്റെ ആശുപത്രിവാസം അനധികൃത തടങ്കലെന്ന് ഭാര്യ; ഡൽഹി ഹൈക്കോടതിയെ സമീപിച്ചു
ഷീബ വിജയൻ
ലഡാക്കിലെ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ചികിത്സയിൽ സുതാര്യതയില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ അംഗ്മോ ഡൽഹി ഹൈക്കോടതിയിൽ അടിയന്തര ഹർജി നൽകി. സഫ്ദർജംഗ് ആശുപത്രിയിലെ വാങ്ചുക്കിന്റെ താമസം 'അനധികൃത തടങ്കലാണെന്ന്' ആരോപിച്ച അവർ, അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവാദം നൽകണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. 21 ദിവസമായി നിരാഹാര സമരം നടത്തിവന്ന സോനം വാങ്ചുക്കിനെ കഴിഞ്ഞ ദിവസം ജന്തർ മന്തറിൽ നിന്ന് പോലീസ് ബലംപ്രയോഗിച്ച് നീക്കിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലും അദ്ദേഹം നിരാഹാരം തുടരുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ചികിത്സയോട് സഹകരിക്കുന്നില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ നിലപാട്. മെഡിക്കൽ റിപ്പോർട്ടുകൾ ഒളിച്ചുവെക്കുകയാണെന്നും പൊട്ടാസ്യം നിലയെക്കുറിച്ച് ആശുപത്രി അധികൃതർ തെറ്റായ വിവരങ്ങൾ നൽകുകയാണെന്നും ഹർജിയിൽ പറയുന്നു.
ddsdsdfss

