മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ല; ടാറ്റാ ചർച്ചയുടെ ചിത്രം പുറത്തുവിട്ട് വി.ഡി. സതീശന് കൈത്താങ്ങായി കുഞ്ഞാലിക്കുട്ടി
ഷീബ വിജയൻ
കപ്പൽ നിർമ്മാണവുമായി ബന്ധപ്പെട്ട നിക്ഷേപ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് പിന്തുണയുമായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. മുൻ നിയമസഭാ സമ്മേളനകാലത്ത് ടാറ്റ പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയുടെ ചിത്രം അദ്ദേഹം പുറത്തുവിട്ടു. എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ഈ കൂടിക്കാഴ്ച നടന്നതെന്നും കേരളത്തിൽ 300 കോടി രൂപയുടെ നിക്ഷേപം നടത്താമെന്ന് ടാറ്റ അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ടാറ്റയുമായി ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന പ്രതിപക്ഷത്തിന്റെ വാദം തെറ്റാണെന്നും മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിിച്ചേർത്തു. 10,000 കോടിയുടെ നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ മുൻ പ്രസ്താവനയെ മുൻമന്ത്രി പി. രാജീവ് വിമർശിച്ച പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.
dscds

