കർണാടകയിൽ വരൾച്ച രൂക്ഷം; കർഷകർ വിത്തുപാകരുതെന്ന് ഡി കെ ശിവകുമാർ
ഷീബ വിജയൻ
സംസ്ഥാനത്ത് നിലനിൽക്കുന്ന കഠിനമായ വരൾച്ച കണക്കിലെടുത്ത് തിങ്കളാഴ്ച അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് കർണാടക സർക്കാർ. വരൾച്ചാപ്രതിരോധ പ്രവർത്തനങ്ങളും ജനങ്ങളുടെ പലായനവും യോഗത്തിൽ വിലയിരുത്തുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർ, ജില്ലാ പഞ്ചായത്ത് സിഇഒമാർ എന്നിവരുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തിയ ശേഷമായിരിക്കും മന്ത്രിസഭ അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുക. നിലവിൽ ജലാശയങ്ങളിലെ വെള്ളം കുടിവെള്ള ആവശ്യങ്ങൾക്കായി മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്. ഡാമുകളിൽ ജലനിരപ്പ് ഉയർന്നാൽ മാത്രമേ കാർഷിക ആവശ്യങ്ങൾക്ക് വെള്ളം തുറന്നുവിടുന്ന കാര്യം ആലോചിക്കൂ എന്നും, അതുവരെ കർഷകർ വിത്തുപാകരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
dfsdsdds

