തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ചു; ഹൈക്കോടതി ഉത്തരവിനെതിരെ വിജയ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ഷീബ വിജയൻ
തമിഴ്‌നാട്ടില്‍ പശുക്കളെയും കന്നുകുട്ടികളെയും കശാപ്പ് ചെയ്യുന്നത് പൂര്‍ണ്ണമായി നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ സംസ്ഥാനത്തെ വിജയ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഒരു പശുവിനെയോ കന്നുകുട്ടിയെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കോടതി സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഈ വിധി വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചതോടെയാണ് സര്‍ക്കാര്‍ അടിയന്തരമായി സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. 1958 ലെ തമിഴ്നാട് മൃഗസംരക്ഷണ നിയമ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് ഹൈക്കോടതിയുടെ ഈ പുതിയ ഉത്തരവെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ നിയമപ്രകാരം ജോലിക്കും പ്രജനനത്തിനും യോഗ്യമല്ലെന്ന് സാക്ഷ്യപ്പെടുത്തിയ 10 വയസ്സിന് മുകളിലുള്ള പശുക്കളെ കശാപ്പ് ചെയ്യാന്‍ അനുമതിയുണ്ട്. എന്നാല്‍, ഈ നിയമത്തെ മറികടന്നുകൊണ്ട് നിയമത്തിന് അതീതമായ ഒരു സമ്പൂര്‍ണ്ണ നിരോധനമാണ് ഹൈക്കോടതി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ബക്രീദ് പ്രമാണിച്ച് കോയമ്പത്തൂരിലെ പൊതുസ്ഥലങ്ങളില്‍ കശാപ്പ് ചെയ്യുന്നത് തടയാന്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, കോടതി തമിഴ്നാട്ടിലുടനീളം സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. പുതിയ കോടതി ഉത്തരവ് കാരണം മുസ്ലീങ്ങള്‍ക്ക് മാത്രമല്ല, ഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങളില്‍ ഒരു തരത്തിലുള്ള ബലിയര്‍പ്പണവും നടത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഡിഎംകെ വക്താവ് ഡോ. സയ്യിദ് ഹഫീസുള്ള പ്രതികരിച്ചു.
xadsasdas

