കുരുന്നുകളോട് രാക്ഷസീയത: ബംഗളൂരു ഡേ കെയറിൽ ചോരക്കുഞ്ഞുങ്ങളെ വാഷിങ് മെഷീനിലിരുത്തി ആയമാരുടെ ക്രൂരത
ഷീബ വിജയൻ
ബംഗളൂരുവിലെ ഒരു പ്രമുഖ ഡേ കെയര്‍ സെന്ററില്‍ ജീവനക്കാര്‍ കുഞ്ഞുങ്ങളോട് കാട്ടിയ ക്രൂരതകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. കരയുന്ന കുട്ടികളെ ശിക്ഷിക്കാനായി വാഷിങ് മെഷീനില്‍ ഇരുത്തുക, ബാത്ത് റൂമുകളില്‍ പൂട്ടിയിടുക, മുഖത്തേക്കും വായിലേക്കും കടുത്ത രീതിയിൽ വെള്ളം സ്പ്രേ ചെയ്യുക തുടങ്ങിയ ക്രൂരതകളാണ് ആനിമർ ചെയ്തിരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ അഞ്ച് ജീവനക്കാര്‍ക്കെതിരെ പൊലീസും ബാലാവകാശ കമ്മീഷനും അടിയന്തരമായി കേസ് എടുത്തു. പ്രമുഖ ഐടി സ്ഥാപനമായ ക്യാപ് ജെമിനിയുടെ കീഴില്‍ എച്ച്എഎല്‍ ക്യാംപസിനകത്താണ് ഈ ഡേ കെയര്‍ പ്രവര്‍ത്തിച്ചിരുന്നത്. കമ്പനിയിലെ ഐടി ജീവനക്കാരുടെ രണ്ടും മൂന്നും വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. സംഭവത്തില്‍ ഡേ കെയര്‍ ജീവനക്കാരായ മഞ്ജുള, വിജയ ലക്ഷ്മി, സിന്ധു, ഭവാനി, ബിന്ദു എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസറ്റര്‍ ചെയ്തത്. ജോലി സമയത്ത് തങ്ങളുടെ കുഞ്ഞുങ്ങളെ സുരക്ഷിതമായി നോക്കുമെന്ന് വിശ്വസിച്ച് ഏല്‍പ്പിച്ച മാതാപിതാക്കള്‍ക്കിടയില്‍ ഈ സംഭവം വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തങ്ങളുടെ ജീവനക്കാരുടെയും കുടുംബങ്ങളുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും നിലവില്‍ ഈ ഡേ കെയറിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി അടച്ചുപൂട്ടിയതായും കമ്പനി അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു.
xzXZXXZ

