രാജ്യാന്തര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു; നിരക്കുകൾ 85 ഡോളറിന് താഴെ തുടരുമെന്ന് റിപ്പോര്‍ട്ട്


ഷീബ വിജയൻ

ന്യൂഡൽഹി: ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ജൂലൈയില്‍ വിതരണം ചെയ്യേണ്ട യുഎസ് ക്രൂഡ് ഓയില്‍ വില അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 80.25 ഡോളറിലെത്തി. ഇതിനൊപ്പം ഓഗസ്റ്റിലെ വിതരണത്തിനുള്ള ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് നാല് ശതമാനത്തിലധികം കുറഞ്ഞ് ബാരലിന് 83.31 ഡോളറിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതയായ ഹോര്‍മുസിലൂടെയുള്ള എണ്ണ നീക്കം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷകളെ തുടര്‍ന്നാണ് വിപണിയിൽ വലിയ തോതിലുള്ള വിലയിടിവുണ്ടായത്. കഴിഞ്ഞ മാര്‍ച്ച് 10 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് എണ്ണവില ഇപ്പോള്‍ എത്തിനിൽക്കുന്നത്.

എണ്ണവില കുറയുന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. രാജ്യം പ്രധാനമായും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ ആഗോള വിപണിയിലെ ഈ മാറ്റം ആഭ്യന്തര വിപണിക്ക് വലിയ ആശ്വാസമാകും. ഇന്ധനച്ചെലവ് നേരിട്ട് ബാധിക്കുന്ന വ്യോമയാനം, ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍, പെയിന്‍റ്, കെമിക്കല്‍ എന്നീ മേഖലകള്‍ക്കും മറ്റ് ഉപഭോക്തൃ ബിസിനസുകള്‍ക്കും ഈ വിലക്കുറവ് വരും ദിവസങ്ങളിൽ വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

article-image

ംെെേംേെോേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed