വാക്ക് തെറ്റിക്കാതെ വിജയ് ദേവരകൊണ്ടയും രശ്മികയും; ജന്മനാട്ടിലെ 180 കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം


ഷീബ വിജയൻ

സിനിമാലോകത്തെ പ്രിയ ദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തങ്ങൾ നൽകിയ വാക്ക് പാലിച്ച് മാതൃകയായി. വിവാഹിതരായതിനു പിന്നാലെ നടന്ന ഗൃഹപ്രവേശ ചടങ്ങിൽ വെച്ചായിരുന്നു പ്രദേശത്തെ അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുമെന്ന് ഇരുവരും പ്രഖ്യാപിച്ചിരുന്നത്. ഇപ്പോൾ ഒമ്പത്, പത്ത് ക്ലാസുകളിൽ മികച്ച വിജയം നേടിയ 180 വിദ്യാർത്ഥികൾക്ക് ഇരുവരും ചേർന്ന് സ്കോളർഷിപ്പ് വിതരണം ചെയ്തു കഴിഞ്ഞു.

വിജയ് ദേവരകൊണ്ടയുടെ പിതാവിന്റെ ജന്മദേശമായ തെലങ്കാനയിലെ തുമ്മൻപെട്ടിലെ 44 സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് ഈ സഹായം ലഭിച്ചത്. ഈ സംരംഭത്തിലൂടെ സ്കൂൾ ഫീസ് കൃത്യസമയത്ത് അടക്കാനും വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനസാമഗ്രികൾ നൽകാനും ഇവരുടെ ഫൗണ്ടേഷൻ സഹായിക്കും. തുമ്മൻപെട്ടിൽ നടന്ന പ്രത്യേക ചടങ്ങിൽ വിജയിയും രശ്മികയും നേരിട്ട് പങ്കെടുത്ത് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. സ്കോളർഷിപ്പിന് അർഹരായ 180 കുട്ടികളുടെ പേരുകൾ അടങ്ങിയ ലിസ്റ്റ് വിജയ് ദേവരകൊണ്ട തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.

article-image

adsdsadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed