പണിയില്ലെന്ന് പറഞ്ഞ് കൈമലർത്തേണ്ട, ഭാര്യയെയും മക്കളെയും നോക്കാൻ കോടതി ഉത്തരവ്; ഭർത്താക്കന്മാർ അറിയേണ്ട നിയമം!


ഷീബ വിജയൻ

ന്യൂഡൽഹി: ജോലിയില്ലെന്ന കാരണം പറഞ്ഞ് ഭാര്യയെയും മക്കളെയും സംരക്ഷിക്കാനുള്ള നിയമപരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഭർത്താവിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഡൽഹി അഡീഷണൽ സെഷൻസ് കോടതി. കുടുംബത്തിന്റെ പരിപാലനച്ചെലവ് വഹിക്കാൻ ഭർത്താവിന് ബാധ്യതയുണ്ടെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി ഷീതൽ ചൗധരി പ്രധാൻ വ്യക്തമാക്കി. ഗാർഹിക പീഡന നിയമപ്രകാരം വിചാരണ കോടതി പരാതി തള്ളിയതിനെതിരെ യുവതി നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.

ഭർത്താവ് ആരോഗ്യവാനും ജോലി ചെയ്യാൻ ശേഷിയുള്ളയാളുമാണെങ്കിൽ വരുമാനം കണ്ടെത്തേണ്ടത് അയാളുടെ കടമയാണ്. ഭാര്യ വിദ്യാഭ്യാസമുള്ള വ്യക്തിയാണെന്നത് ജീവനാംശം നിഷേധിക്കാൻ കാരണമായി ഭർത്താവിന് ചൂണ്ടിക്കാണിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. 2015 മുതൽ മകന്റെ കാര്യങ്ങൾ നോക്കാത്ത ഭർത്താവ്, കുട്ടിക്ക് പ്രായപൂർത്തിയാകുന്നത് വരെ പ്രതിമാസം 6,000 രൂപ ജീവനാംശം നൽകണമെന്നും കോടതി ഉത്തരവിട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed