ഡൽഹി മാളവ്യനഗറിലെ ഹോട്ടലിൽ തീപിടിത്തം: മരണം 21 ആയി, മരിച്ചവരിൽ വിദേശികളും
ഷീബ വിജയൻ
ന്യൂഡൽഹി: ഡൽഹി മാളവ്യനഗറിലെ അഞ്ച് നിലകളുള്ള ബഹുനില ഹോട്ടലിലുണ്ടായ ദരുണമായ തീപിടിത്തത്തിൽ മരണസംഖ്യ 21 ആയി ഉയർന്നു. മരിച്ചവരിൽ വിദേശ പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. അപകടസ്ഥലത്തുനിന്ന് 37 പേരെ രക്ഷപ്പെടുത്തിയപ്പോൾ, ഗുരുതരമായി പൊള്ളലേറ്റ 11 പേർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രാവിലെ 9:45 ഓടെയാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായ വിവരം പുറത്തറിയുന്നത്. ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
ദുരന്തത്തിന് പിന്നിൽ കെട്ടിട നിർമ്മാണത്തിലെ കടുത്ത നിയമലംഘനമാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ ആറ് മുറികൾക്ക് മാത്രം അനുമതിയുള്ള സ്ഥാനത്ത് 20 മുറികൾ നിയമവിരുദ്ധമായി നിർമ്മിച്ചത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചുവെന്നാണ് വിലയിരുത്തൽ. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത അനുശോചനം രേഖപ്പെടുത്തി.
adfsadesadsasd

