കൊല്ലത്ത് പോലീസ് പിടികൂടിയത് സീരിയൽ കില്ലർ; വയോധികനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ്


ഷീബ വിജയൻ

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് മുന്നിലെ കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന രാജേന്ദ്രൻ എന്ന വയോധികനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പോലീസ് പിടുകൂടി. തമിഴ്‌നാട് തക്കല സ്വദേശിയായ വിജു എന്നയാളാണ് സിറ്റി ഡാൻസാഫ് ടീമിന്റെ പിടിയിലായത്. മേയ് 24ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ നിന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

പിടിയിലായ വിജു ഒരു സീരിയൽ കില്ലർ ആണോ എന്ന ശക്തമായ സംശയത്തിലാണ് പോലീസ്. കഴിഞ്ഞ ഏപ്രിൽ 19ന് സമാനമായ രീതിയിൽ കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന മറ്റൊരു വയോധികൻ കൊല്ലപ്പെട്ട കേസിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. രണ്ട് കൊലപാതകങ്ങളിലെയും സമാനമായ രീതികളാണ് പോലീസിനെ ഈ നിഗമനത്തിൽ എത്തിച്ചത്. നിലവിൽ രണ്ടാമത്തെ കൊലപാതകത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് എങ്കിലും, പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മുൻപ് നടന്ന കൊലപാതകത്തിലും വ്യക്തത വരുമെന്ന് പോലീസ് അറിയിച്ചു.

article-image

adsaswads

You might also like

  • Lulu Exchange
  • Straight Forward

Most Viewed