ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനപാതയിൽ സ്ഫോടകവസ്തുക്കൾ; എൻഐഎ അന്വേഷണം ആരംഭിച്ചു


ശാരിക l ദേശീയം

ബെംഗളൂരു: ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ 45-ാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച പാതയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കനകപുര റോഡിലെ ശ്രീ ശ്രീ രവിശങ്കർ ആശ്രമത്തിലായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി പോലീസ് നടത്തിയ കർശനമായ സുരക്ഷാ പരിശോധനയ്ക്കിടെയാണ് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്.

ഒരു ബോക്സിനുള്ളിൽ ജലാറ്റിൻ സ്റ്റിക്കുകൾക്ക് പുറമേ സർക്യൂട്ടിന് സമാനമായ സജ്ജീകരണങ്ങളും ബാറ്ററികളും വയറുകളും കണ്ടെത്തിയത് ഗൗരവകരമായ സംശയങ്ങൾക്ക് ഇടനൽകുന്നുണ്ട്. ഇത് ഐഇഡി (IED) നിർമ്മിക്കാനുള്ള ശ്രമമായിരുന്നോ എന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്. പോലീസ് കണ്ടെത്തിയ സ്ഫോടകവസ്തുക്കൾ പ്രവർത്തനരഹിതമായിരുന്നു എന്നത് ആശ്വാസകരമാണ്. പ്രദേശത്ത് ഭീതി പടർത്തുക എന്ന ലക്ഷ്യമാണോ അതോ പ്രധാനമന്ത്രിയുടെ സന്ദർശനം തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണോ നടന്നതെന്ന് അധികൃതർ അന്വേഷിച്ചു വരികയാണ്. എന്നാൽ ഒരു വൻ സ്ഫോടനമല്ല ഇതിലൂടെ ലക്ഷ്യമിട്ടതെന്നാണ് നിലവിൽ അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം.

പ്രധാനമന്ത്രി സന്ദർശനം നടത്തിയ ദിവസം തന്നെ കോരമംഗല പോലീസ് സ്റ്റേഷനിലേക്ക് ഭീഷണി സന്ദേശവും ലഭിച്ചിരുന്നു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) വിമാനത്താവളത്തിലും ആർട്ട് ഓഫ് ലിവിങ് ആശ്രമത്തിലും സ്ഫോടനം നടക്കുമെന്നായിരുന്നു ടെലിഫോൺ സന്ദേശത്തിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെ ഭീഷണി സന്ദേശം അയച്ച വ്യക്തിയെ പോലീസ് കണ്ടെത്തിയെങ്കിലും, ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തുക്കളുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കർണാടക പോലീസിന് പുറമേ ദേശീയ അന്വേഷണ ഏജൻസിയും (NIA) സംഭവത്തിൽ ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

article-image

dfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed