'തുമ്പക്കുടം' വിഷു-ഈസ്റ്റർ-ഈദ് ആഘോഷം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: പത്തനംതിട്ട ജില്ലയിലെ തുമ്പമൺ ഗ്രാമനിവാസികളുടെ കൂട്ടായ്മയായ 'തുമ്പക്കുടം' തുമ്പമൺ അസോസിയേഷൻ ബഹ്റൈൻ-സൗദി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിഷു, ഈസ്റ്റർ, ഈദ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഉമൽഹസ്സം ടെറസ് ഗാർഡനിൽ നടന്ന ചടങ്ങ് മാനവ മൈത്രിയുടെ വിളംബരമായി മാറി. ഭദ്രദീപം തെളിയിച്ച് പൂജാനൃത്തത്തോടെയാണ് കലാപരിപാടികൾക്ക് തുടക്കമായത്.

അസോസിയേഷൻ പ്രസിഡന്റ് ജോജി ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. വർഗീസ് മോടിയിൽ, ബാബു കൈതവന, ജോയി മലയിൽ, അനിൽ കോന്നാത്ത്, ക്രിസ്റ്റി പ്ലാംകാലായിൽ എന്നിവർ ആശംസകൾ നേർന്നു. ടീം ജ്വാലയുടെ ഗാനമേളയും കുട്ടികളുടെ വിവിധ നൃത്തനൃത്യങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. അസോസിയേഷൻ സ്ഥാപകാംഗം ബിനു പുത്തൻപുരയിലിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. സെക്രട്ടറി കണ്ണൻ നന്ദി രേഖപ്പെടുത്തി. വിഭവസമൃദ്ധമായ സ്നേഹസദ്യയോടെയാണ് പരിപാടികൾ സമാപിച്ചത്.

article-image

fgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed