എക്സ്പ്രസ്‌വേയിൽ കാറിന് തീപിടിച്ച് അഞ്ച് മരണം; വൈഷ്ണോ ദേവി തീർത്ഥാടകർക്ക് ദാരുണാന്ത്യം


ശാരിക I ദേശീയം

ജയ്പൂർ: രാജസ്ഥാനിലെ ഡൽഹി-മുംബൈ എക്സ്പ്രസ്‌വേയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അഞ്ച് പേർ വെന്തുമരിച്ചു. മധ്യപ്രദേശ് ഷിയോർപൂർ സ്വദേശികളാണ് മരിച്ചത്. ബുധനാഴ്ച രാത്രി മൗജ്പൂരിന് സമീപമായിരുന്നു അപകടം. വൈഷ്ണോ ദേവി തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടരുന്നത് കണ്ട് ഡ്രൈവർ വിനോദ് കുമാർ മെഹർ പുറത്തേക്ക് ചാടിയെങ്കിലും 80 ശതമാനത്തോളം പൊള്ളലേറ്റു. ഇദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ ജയ്പൂരിലെ ആശുപത്രിയിൽ പ്രവേശിച്ചു. കാറിനുള്ളിൽ കുടുങ്ങിപ്പോയ മറ്റ് അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

അഗ്നിശമനസേനയെത്തി തീ അണച്ചപ്പോഴേക്കും കാർ പൂർണ്ണമായും കത്തിയമർന്നിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

article-image

desfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed