ബംഗളൂരുവിൽ മലയാളി നഴ്‌സിംഗ് വിദ്യാർത്ഥി ഹോസ്റ്റലിൽ മരിച്ച നിലയിൽ
ശാരിക I ദേശീയം
ബംഗളൂരു: നഴ്‌സിംഗ് പഠനത്തിനായി ബംഗളൂരുവിലെത്തിയ മലയാളി വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി ആദിത്യൻ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎൽ സ്കൂൾ ഓഫ് നഴ്‌സിംഗിലെ രണ്ടാം വർഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർത്ഥിയാണ്.
ബുധനാഴ്ച ഉച്ചയോടെയാണ് ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹപാഠികൾ കോളജിൽ പോയ സമയത്തായിരുന്നു സംഭവം. വൈകിട്ട് ഇവർ തിരികെ എത്തിയപ്പോഴാണ് ആദിത്യനെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് കോളജ് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ ബംഗളൂരുവിലെത്തി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
#Bengaluru #StudentDeath #Kerala #NursingStudent
aa



