ബഹ്‌റൈനിൽ തീവ്രവാദ കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു
പ്രദീപ് പുറവങ്കര
മനാമ:ബഹ്‌റൈനെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയും ഭീകര സംഘടനയിൽ പ്രവർത്തിക്കുകയും ചെയ്ത കേസിൽ മൂന്ന് പ്രതികൾക്ക് ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതായി പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഹെഡ് അറിയിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച 1,313 ബഹ്‌റൈൻ ദീനാറും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
രാജ്യത്തിന്റെ സുരക്ഷയും സാമ്പത്തിക ഭദ്രതയും തകർക്കാൻ പ്രതികൾ പദ്ധതിയിട്ടതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും സാക്ഷിമൊഴികളും ഡിജിറ്റൽ തെളിവുകളും കുറ്റം തെളിയിക്കുകയും ചെയ്തു. പ്രതിഭാഗത്തിന് പൂർണ്ണ നിയമപരമായ അവകാശങ്ങൾ നൽകിയുള്ള വിചാരണയ്ക്ക് ശേഷമാണ് വിധി പ്രസ്താവിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
rdfdx

