ദിത്വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ കനത്ത ജാഗ്രത, ശ്രീലങ്കയിൽ മരണം 334


ഷീബ വിജയ൯


ചെന്നൈ: ദിത്വാ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ കനത്ത ജാഗ്രത തുടരുന്നു. വിവിധ തീരദേശ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചെന്നൈയിലെ പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ചെങ്കൽപേട്ട്, തിരുവള്ളൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടിൽ മാത്രം ഇതുവരെ മൂന്ന് പേർ മരിച്ചു.

അതേസമയം, ബംഗാൾ ഉൾക്കടലിൽ ദിത്വാ ചുഴലിക്കാറ്റ് ദുർബലമാകുന്നതായാണ് റിപ്പോർട്ട്. ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയിൽ മരണം 334 ആയി ഉയർന്നു. 370 പേരെ കാണാതായി. രാജ്യത്ത് 12 ലക്ഷം പേരെ ദുരിതം ബാധിച്ചതായാണ് കണക്കുകൾ. ഇന്ത്യയുടെ രക്ഷാപ്രവർത്തനം ശ്രീലങ്കയിൽ സഹായഹസ്തവുമായി ഇന്ത്യയുടെ ‘ഓപ്പറേഷൻ സാഗർ ബന്ധു’ എന്ന ദൗത്യം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) ഇന്ത്യൻ വ്യോമസേനയുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മണ്ണിടിച്ചിലിനെത്തുടർന്ന് കുടുങ്ങിപ്പോയ പ്രദേശങ്ങളിൽനിന്ന് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ആളുകളെ പുറത്തെത്തിക്കാൻ വ്യോമസേന ഹെലികോപ്റ്ററുകൾ സജീവമായി. കോട്മലെയിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉൾപ്പെടെ 24 പേരെ വ്യോമമാർഗം കൊളംബോയിലേക്കു മാറ്റിയതായി വ്യോമസേന അറിയിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി കൊളംബോയിൽ എംഐ-17 വി 5 ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്.

വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിലുള്ള രണ്ട് ചേതക് ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേർന്നു. വെള്ളപ്പൊക്കത്തെത്തുടർന്ന് വീടിന്‍റെ മേൽക്കൂരയിൽ അഭയംതേടിയ കുടുംബത്തെ ചേതക് സംഘം രക്ഷപ്പെടുത്തി. ഇന്ത്യൻ വ്യോമസേനയുടെ രണ്ടു വിമാനങ്ങളിൽ 21 ടൺ ദുരിതാശ്വാസ സാധനങ്ങൾ കൊളംബോയിൽ എത്തിച്ചു. ശ്രീലങ്കയിൽ ഞായറാഴ്ചവരെ 212 പേർക്ക് ജീവൻ നഷ്ടമായി. 218 പേരെ കാണാതായി. 9,98,918 പേരെയാണ് കൊടുങ്കാറ്റും പേമാരിയും ബാധിച്ചത്.

article-image

asasasads

You might also like

Most Viewed