പത്താം തവണയും ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ
ശാരിക
പാറ്റ്ന: നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി പത്താം തവണയും അധികാരമേറ്റു. പാറ്റ്നയിലെ ഗാന്ധി മൈതാനിയിൽ നടന്ന ചടങ്ങിൽ വെച്ചാണ് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിയത്. സമ്രാട്ട് ചൗധരിയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ബുധനാഴ്ച നടന്ന യോഗത്തിൽ നിതീഷ് കുമാറിനെ എൻഡിഎ നേതാവായി തിരഞ്ഞെടുത്തിരുന്നു. 243 അംഗ നിയമസഭയിൽ 202 അംഗങ്ങളാണ് നിലവിൽ എൻഡിഎ സഖ്യത്തിനുള്ളത്. നിതീഷ് കുമാർ ജെഡി-യു നിയമസഭാ കക്ഷി നേതാവായും സമ്രാട്ട് ചൗധരി ബിജെപി നിയമസഭാ കക്ഷി നേതാവായും വിജയ്കുമാർ സിൻഹ ഉപനേതാവായും തുടരും.
്ിു്ു
