ചെങ്കോട്ട സ്ഫോടനം: കാറോടിച്ചത് ഉമർ തന്നെ, ഡി.എൻ.എ സ്ഥിരീകരിച്ച് എൻ.ഐ.എ


ഷീബവിജയ൯

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടക്ക് സമീപം സ്ഫോടനമുണ്ടായ കാർ ഓടിച്ചിരുന്നത് ഉമർ ഉൻ നബി തന്നെയെന്ന് ഡി.എൻ.എ ഫലങ്ങൾ. സംഘം വലിയ തോതിലുള്ള ആക്രമണമാണ് പദ്ധതിയിട്ടിരുന്നതെന്നും എൻ.ഐ.എ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണം ലക്ഷ്യമിട്ട് ഒരു ഐ20, ചുവന്ന എക്കോ സ്പോർട്ട്, ബ്രെസ്സ എന്നിങ്ങനെ മൂന്ന് കാറുകൾ ഉമറിന്റെ നേതൃത്വത്തിൽ വാങ്ങിയിരുന്നുവെന്നും എൻ.ഐ.എ അധികൃതർ വ്യക്തമാക്കി. സ്ഫോടനത്തിൽ ഉപയോഗിച്ച ഐ20ക്ക് പുറമെ സംഘം വാങ്ങിയ ചുവന്ന എക്കോ സ്പോർട്ട് കാർ ബുധനാഴ്ച ഫരീദാബാദിൽ കണ്ടെത്തിയിരുന്നു. ബ്രെസ്സ കാർ ഇനിയും കണ്ടെത്തേണ്ടതുണ്ട്.

ഡൽഹിക്ക് പുറമെ, ജനസാന്ദ്രതയേറിയ മറ്റിടങ്ങളിലും സ്ഫോടനം നടത്താൻ സംഘം പദ്ധതിയിട്ടിരുന്നുവെന്നാണ് എൻ.ഐ.എ ആരോപിക്കുന്നത്. അമോണിയം നൈട്രേറ്റും ആർ.ഡി.എക്സും ചേർന്ന മിശ്രിതം സ്ഫോടനത്തിന് ഉപയോഗിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്ന് കസ്റ്റഡിയിലുള്ളവർ മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, ഡൽഹി സ്ഫോടനത്തിന് ഉപയോഗിച്ച പദാർഥം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നും എൻ.ഐ.എ അധികൃതർ പറയുന്നു. ചെങ്കോട്ടക്കുമുന്നിലെ നേതാജി സുഭാഷ് മാർഗിലെ ട്രാഫിക് സിഗ്നലിൽ കാർ എത്തുന്നതും പിന്നാലെ സ്ഫോടനം നടക്കുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

article-image

asasasas

You might also like

  • Straight Forward

Most Viewed