തെലങ്കാനയിൽ ‘ഇന്ദിരമ്മ സാരി’ പദ്ധതിയുമായി രേവന്ത് റെഡ്ഡി സർക്കാർ; 64 ലക്ഷം സാരികൾ വിതരണം ചെയ്യും
ഷീബവിജയ൯
ഹൈദരാബാദ്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് തെലങ്കാനയിൽ ‘ഇന്ദിരമ്മ സാരി’ പദ്ധതിയുമായി രേവന്ത് റെഡ്ഡി സർക്കാർ. നവംബർ 19ന് സംസ്ഥാനത്തുടനീളമുള്ള 64 ലക്ഷത്തിലധികം വനിതാ സ്വയം സഹായ സംഘ അംഗങ്ങൾക്ക് സാരി വിതരണം ടെയ്യും. മുൻ ബി.ആർ.എസ് ഭരണകൂടം നടപ്പിലാക്കിയ ‘ബത്തുകമ്മ സാരി’ പദ്ധതിക്ക് പകരമായി കോൺഗ്രസ് സർക്കാർ ആരംഭിച്ച ‘ഇന്ദിരമ്മ സാരി’ പദ്ധതിയിൽ ഓരോ സ്ത്രീക്കും രണ്ട് സാരികൾ വീതം ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഒക്ടോബറിലെ ബത്തുകമ്മ, ദസറ ഉത്സവങ്ങളുടെ സമയത്താണ് വിതരണം ആദ്യം നിശ്ചയിച്ചിരുന്നത്, എന്നാൽ, തെരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് സർക്കാർ പദ്ധതി പുനഃരാരംഭിക്കുന്നതായി പ്രഖ്യാപിക്കുന്നത്.
സാരിയൊന്നിന് 480 രൂപ നിരക്കിൽ രാജണ്ണ-സിർസില്ല, കരിംനഗർ, ഹനുമകൊണ്ട ജില്ലകളിലെ കൈത്തറി നെയ്ത്തുകാരുടെ സൊസൈറ്റികളാണ് ‘ഇന്ദിര മഹിളാ ശക്തി’ സംരംഭത്തിന് കീഴിൽ സാരികൾ നിർമ്മിക്കുന്നത്.
േോോ്േ്േോ
