ഡൽഹി സ്ഫോടനം; പിന്നിലുള്ളവരെ വെറുതെ വിടില്ല, ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും: പ്രധാനമന്ത്രി
ഷീബ വിജയൻ
ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്നും ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവം ഏറെ വേദനാജനകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭൂട്ടാൻ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മോദി. ‘ഇന്ന്, ദുഖഭരിതമായ ഹൃദയത്തോടെയാണ് ഞാനിവിടെ വരുന്നത്. ഇന്നലെ വൈകുന്നേരം ഡൽഹിയിൽ നടന്ന ഭയാനകമായ സംഭവം എല്ലാവരെയും വളരെയധികം ദുഃഖത്തിലാഴ്തിയിരിക്കുകയാണ്. ദുരിതബാധിത കുടുംബങ്ങളുടെ വേദന ഞാൻ മനസ്സിലാക്കുന്നു. ഇന്ന് മുഴുവൻ രാഷ്ട്രവും അവരോടൊപ്പം നിൽക്കുന്നു. കഴിഞ്ഞ രാത്രി സംഭവം അന്വേഷിക്കുന്ന എല്ലാ ഏജൻസികളുമായും ഞാൻ ബന്ധപ്പെട്ടിരുന്നു. ഞങ്ങളുടെ അന്വേഷണ ഏജൻസികൾ ഈ ഗൂഢാലോചനയുടെ അടിത്തട്ടിലേക്ക് എത്തും. ഇതിന് പിന്നിലെ ഗൂഢാലോചനക്കാരെ വെറുതെ വിടില്ല. ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും,’- പ്രധാനമന്ത്രി മോദി പറഞ്ഞു.
daedfdfs
