ഹരിയാന മാത്രമല്ല സംസ്ഥാനങ്ങൾ ഇനിയുമുണ്ട്, വോട്ടുകൊള്ളയുടെകൂടുതൽ തെളിവുകൾ ഉടൻ പുറത്ത് വിടും': രാഹുൽ ഗാന്ധി
ഷീബ വിജയൻ
ന്യൂഡല്‍ഹി: വോട്ട് കൊള്ളയിൽ കൂടുതൽ തെളിവുകൾ ഉടൻ പുറത്ത് വിടുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ട് കൊള്ള മറച്ചുവെക്കാനാണ് വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്കരണ(എസ്ഐആര്‍)മെന്നും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒത്തു കളിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിലെ പച്മറിയിലെ പാർട്ടി ജില്ലാ, നഗര പ്രസിഡന്റുമാർക്കുള്ള പരിശീലന ക്യാമ്പിൽ പ്രസംഗിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''മധ്യപ്രദേശിലും ഛത്തീസ്ഗഡിലും സമാനമായ വോട്ട് മോഷണം നടന്നിട്ടുണ്ട്. ഹരിയാനയിലെ വോട്ട് മോഷണത്തെക്കുറിച്ചുള്ള ഡാറ്റ കണ്ടപ്പോൾ, മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി ഇതേ കാര്യം ചെയ്തിട്ടുണ്ടെന്ന് മനസിലായി. ഞങ്ങളുടെ പക്കൽ എല്ലാ തെളിവുകളും ഉണ്ട്, അവ ഓരോന്നായി പുറത്തുവിടും, കുറച്ച് മാത്രമെ ഇപ്പോള്‍ കാണിച്ചിട്ടുള്ള''- രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ''ജനാധിപത്യത്തിനും ബിആർ ഭരണഘടനയ്ക്കും നേരെ ആക്രമണമാണ് നടക്കുന്നത്. പ്രധാനമന്ത്രി മോദി, അമിത് ഷാ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എന്നിവർ ഇതിൽ നേരിട്ട് പങ്കാളികളാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
saDSADSAASDASD
