‘ഔദ്യോഗിക പരിപാടിയിൽ ആർഎസ്എസ് ഗണഗീതം പാടിയത് തെറ്റ്; സ്കൂളിനെതിരെ നടപടി വേണമെന്ന് വിഡി സതീശൻ


ഷീബ വിജയൻ

തിരുവന്തപുരം : ഔദ്യോഗിക പരിപാടിയിൽ ആർഎസ്എസ് ഗണഗീതം പാടിയത് തെറ്റെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഗണഗീതം പാടിപ്പിച്ചതിൽ നടപടിവേണം. കുട്ടികൾ നിഷ്ങ്കളങ്കമായി പാടിയതല്ല. ആരെങ്കിലുമൊക്കെ പിന്നിലുണ്ട്. സ്കൂളിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഗണഗീതം ഔദ്യോഗിക പരിപാടിയിൽ ഡി.കെ. ശിവകുമാർ പാടിയാലും തെറ്റെന്നും വിഡി സതീശൻ പറഞ്ഞു.

കേരളത്തെ ബിജെപി വര്‍ഗീയ വത്കരിക്കാന്‍ ശ്രമിക്കുകയാണ്. കുട്ടികളെ ഉപയോഗിക്കാന്‍ ആരാണ് തീരുമാനമെടുക്കുന്നതെന്ന് വിഡി സതീശന്‍ ചോദിച്ചു. ഔദ്യോഗിക ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കാന്‍ പാടില്ല. ഗണഗീതം ദേശഭക്തിഗാനം ആകുന്നതെങ്ങനെയാണെന്ന് അദേഹം ചോദിച്ചു. ആര്‍എസ്എസിന്റെ ഗണഗീതം അവരുടെ പരിപാടിയില്‍ പോയി പാടിക്കോട്ടെ. അതിന് അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. അതിനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസ് വാങ്ങികൊടുത്തിട്ടുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു.

article-image

dsssdfsadfd

You might also like

  • Straight Forward

Most Viewed