ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക്; ഇന്ത്യക്ക് ഇനി മെഡലുറപ്പിക്കാം
ഷീബ വിജയൻ
ന്യൂഡൽഹി: 2028ലെ ലോസാഞ്ചലസ് ഒളിമ്പിക്സിൽ മെഡൽ ഇനമായി ക്രിക്കറ്റിനെയും ഉൾപ്പെടുത്തും. കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന ഐ.സി.സി ബോർഡ് യോഗത്തിൽ ഒളിമ്പിക്സ് ക്രിക്കറ്റിന്റെ രൂപരേഖക്ക് അംഗീകാരം നൽകി. ആറ് ടീമുകൾ വീതം പങ്കെടുക്കുന്ന പുരുഷ, വനിതാ ട്വൻറി20 മത്സരമാകും നടക്കുന്നത്. 1900ലെ രണ്ടാമത് ഒളിമ്പിക്സിനു ശേഷം, ആദ്യമായി വിശ്വമേളയുടെ കളിക്കളത്തിലേക്ക് ഒളിമ്പിക്സിന്റെ തിരിച്ചുവരവിനാവും ലോസാഞ്ചലസ് വേദിയൊരുക്കുന്നത്. 1900 പാരീസ് ഒളിമ്പിക്സിലായിരുന്നു ക്രിക്കറ്റ്, ആദ്യവും അവസാനവുമായി ഉൾപ്പെടുത്തിയത്. ആറ് ടീമുകളെ എങ്ങനെ തെരഞ്ഞെടുക്കണമെന്നത് സംബന്ധിച്ച് ഐ.സി.സി തീരുമാനിക്കും. ഓരോ മേഖല- വൻകരകളിലെ മികച്ച ടീമുകളാവും മത്സരിക്കുന്നത്. അഞ്ചു ടീമുകൾ ഇങ്ങനെ എത്തുമ്പോൾ, ആറാമത്തെ ടീമിനെ ഗ്ലോബൽ ക്വാളിഫയറിലൂടെ തെരഞ്ഞെടുക്കും.
ADSDSASADS
