പ്രവാസി ഇന്ത്യക്കാർക്ക് പുതിയ നിയമം; ‘ഓവർസീസ് മൊബിലിറ്റി ബിൽ 2025’ പാസാക്കാനൊരുങ്ങി കേന്ദ്രം
ഷീബ വിജയൻ
ജിദ്ദ/ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമവും കുടിയേറ്റവും സംബന്ധിച്ച നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് വിദേശകാര്യ മന്ത്രാലയത്തിനു കീഴിൽ ‘ഓവർസീസ് മൊബിലിറ്റി (ഫെസിലിറ്റേഷൻ ആൻഡ് വെൽഫെയർ) ബിൽ, 2025’ പാർലമെന്റിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. നിലവിലുള്ള ‘എമിഗ്രേഷൻ ആക്ട് 1983’ന് പകരമായാണ് പുതിയ ബിൽ. ഇന്ത്യൻ പൗരന്മാരുടെ വിദേശ ജോലിയുമായി ബന്ധപ്പെട്ട് സുരക്ഷിതവും ചിട്ടയുള്ളതുമായ കുടിയേറ്റത്തിനായി നിയന്ത്രണ സംവിധാനം സ്ഥാപിക്കുക, അവരുടെ സംരക്ഷണത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്ന നയങ്ങളും പദ്ധതികളും രൂപീകരിക്കുക തുടങ്ങിയവയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങളായി സർക്കാർ പറയുന്നത്.
assasasa
