മാസം ഒരു ദിവസം ആർത്തവ അവധി പ്രഖ്യാപിച്ച് കർണാടക സർക്കാർ

ഷീബ വിജയൻ
ബംഗളൂരു I മാസം ഒരു ദിവസം ആർത്തവ അവധി പ്രഖ്യാപിച്ച് കർണാടക സർക്കാർ. തൊഴിൽ മേഖലയിലെ സ്ത്രീകളുടെ ആരോഗ്യ ആവശ്യങ്ങൾ പരിഹരിക്കുന്നതിനാണ് നയം രൂപകൽപന ചെയ്യുന്നത്. പൊതു, സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ ഇത് നിർബന്ധമായി പാലിക്കണം. സർക്കാർ ഓഫിസുകൾ, വസ്ത്ര ഫാക്ടറികൾ പോലുള്ള വിവിധ സ്വകാര്യ മേഖല വ്യവസായങ്ങൾ, മൾട്ടി നാഷണൽ കമ്പനികൾ, ഐ.ടി, സംസ്ഥാനത്തിനുള്ളിൽ പ്രവർത്തിക്കുന്ന മറ്റ് കമ്പനികൾ എന്നിവയുൾപ്പെടെ വിവിധ വ്യവസായങ്ങളിലെ മുഴുവൻ വനിതാ ജീവനക്കാർക്കും ആർത്തവ അവധി നയം ബാധകമാകും.
അതേസമയം, കേരളം ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ വനിത ട്രെയിനികൾക്ക് പ്രതിമാസം രണ്ട് ദിവസത്തെ ആർത്തവ അവധി ഏർപ്പെടുത്തിയിട്ടുണ്ട്. ബിഹാറും ഒഡീഷയും സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തി 12 ദിവസത്തെ വാർഷിക ആർത്തവ അവധി നയം നടപ്പിലാക്കിയിട്ടുണ്ട്.
ADSDSDSA