സന്തോഷ് ട്രോഫി ഫുട്‌ബാൾ: ഷഫീഖ്‌ ഹസൻ കേരള ടീം പരിശീലകൻ


ഷീബ വിജയൻ  

തിരുവനന്തപുരം I സന്തോഷ്‌ ട്രോഫി ഫുട്‌ബാളിനുള്ള കേരള ടീമിൻ്റെ പരിശീലകനായി എം. ഷഫീഖ് ഹസൻ. ദേശീയ ഗെയിംസിൽ കേരളത്തെ ചാമ്പ്യനാക്കിയ ഇദ്ദേഹം സൂപ്പർ ലീഗ്‌ കേരളയിൽ കണ്ണ‍ൂർ വാരിയേഴ്‌സിന്റെ സഹ പരിശീലകനാണ്. എബിൻ റോസാണ്‌ സഹപരിശീലകൻ. മുൻ സന്തോഷ്‌ ട്രോഫി താരമായിരുന്ന എബിൻ കോവളം എഫ്‌.സി കോച്ചാണ്‌. തിരുവനന്തപുരം സ്വദേശിയാണ്‌. അടുത്ത വർഷം ജനുവരിയിലാണ്‌ സന്തോഷ്‌ ട്രോഫി. ടൂർണമെന്‍റിന്‍റെ വേദി തീരുമാനമായിട്ടില്ല. നിലവിലെ റണ്ണറപ്പായ കേരളം നേരിട്ട്‌ ഫൈനൽ റ‍ൗണ്ടിന് യോഗ്യത നേടിയിട്ടുണ്ട്. വയനാട് കാപ്പംകൊല്ലി പാലവയൽ സ്വദേശിയാണ് ഷഫീഖ് ഹസൻ. തെലങ്കാന ഫുട്ബാൾ അസോസിയേഷന്റെ സെക്കൻഡ് ഡിവിഷൻ ലീഗിൽ ശ്രീനിധി ഡെക്കാൻ എഫ്.സിയുടെ റിസർവ് ടീമിനെ ചാമ്പ്യന്മാരാക്കിയതിനു പിന്നാലെയാണ് ഷഫീഖ് കണ്ണൂർ വാരിയേഴ്‌സിലെത്തുന്നത്.

 

article-image

DCXDSSASAD

You might also like

Most Viewed