പെൺപുലികൾ ഇന്ന് കളത്തിൽ; വനിതാ ഏകദിന ക്രിക്കറ്റിന് തുടക്കം


ഷീബ വിജയൻ 

ന്യൂഡൽഹി I വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2025ന് ഇന്ന് തുടക്കം. കപ്പുയർത്താൻ സർവ സജ്ജമായ ഇന്ത്യൻ സംഘം ശ്രീലങ്കയ്ക്കെതിരേ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. ഗുവാഹത്തി ബര്‍സപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്കു മൂന്നിനാണ് മത്സരം. സെപ്റ്റംബർ 30 മുതൽ നവംബർ രണ്ടു വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് 13-ാം പതിപ്പ് നടക്കുന്നത്. എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പിൽ ആതിഥേയത്വം വഹിക്കുന്ന ഇന്ത്യക്ക് ഇത്തവണ കപ്പുയർത്താൻ വലിയ അവസരമാണുള്ളത്. ചരിത്രത്തിലെതന്നെ മികച്ച ടീമാണ് ഹർമൻപ്രീത് കൗർ നയിക്കുന്ന നീലപ്പട.

article-image

DSDSADS

You might also like

Most Viewed