നിതീഷ്കുമാറിനെ ബാധ്യതയായാണ് ബിജെപി കാണുന്നത്: മല്ലികാർജുൻ ഖാർഗെ

ഷീബ വിജയൻ
പാറ്റ്ന I എൻഡിഎയിൽ ഭിന്നത രൂക്ഷമാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മുഖ്യമന്ത്രി നിതീഷ് കുമാറിനെ ബാധ്യതയായി കാണുന്ന ബിജെപി തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തെ മാറ്റിനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. പാറ്റ്നയിൽ ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഖാർഗെ. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ട്രഷറർ അജയ് മാക്കൻ, ദേശീയ ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ജയ്റാം രമേഷ്, സച്ചിൻ പൈലറ്റ്, സംസ്ഥാന അധ്യക്ഷൻ രാജേഷ് കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
"നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വൻ വിജയം നേടും. എൻഡിഎ സർക്കാരിനെതിരെ ജനരോക്ഷമുണ്ട്. സംസ്ഥാനത്തെ എല്ലാ മേഖലയേയും തകർത്ത സർക്കാരിനെതിരെ വിധിയെഴുതാൻ ജനങ്ങൾ കാത്തിരിക്കുകയാണ്. ജനങ്ങൾ രാഹുൽ ഗാന്ധിക്കൊപ്പമാണെന്നും ഖാർഗെ പറഞ്ഞു.
BJHJHJHJ
SASSAS