വിദ്വേഷ പ്രസംഗം: ശാന്താനന്ദയ്ക്കെതിരെ കേസെടുത്തു

ഷീബ വിജയൻ
പത്തനംതിട്ട I വിദ്വേഷ പ്രസംഗത്തിൽ ശ്രീരാമദാസമിഷൻ അധ്യക്ഷൻ ശാന്താനന്ദയ്ക്കെതിരെ കേസെടുത്തു. പന്തളം പോലീസാണ് കേസെടുത്തത്. വാവരെ അധിക്ഷേപിച്ചും ആക്രമണകാരിയായി ചിത്രീകരിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. കോൺഗ്രസ് വക്താവ് വി.ആർ. അനൂപിന്‍റെ പരാതിയിലാണ് കേസെടുത്തത്. പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിന് ബദലായാണ് പന്തളത്ത് ശബരിമല സംരക്ഷണ സംഗമം നടന്നത്. പന്തളം രാജകുടുംബാംഗമായ എ.ആർ. പ്രദീപ് വർമയും പോലീസിൽ പരാതി നൽകിയിരുന്നു.
SDZDADSS