കെ.ജെ. ഷൈനിനെതിരായ സൈബര്‍ ആക്രമണക്കേസ്: കെ.എം. ഷാജഹാൻ ഹാജരായി

ഷീബ വിജയൻ
കൊച്ചി I കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ കെ.എം. ഷാജഹാൻ ചോദ്യം ചെയ്യലിന് ഹാജരായി. ആലുവയിൽ എറണാകുളം റൂറൽ സൈബർ പോലീസാണ് ഷാജഹാനെ ചോദ്യം ചെയ്യുന്നത്. ആലുവ റെയില്‍വെ സ്റ്റേഷൻ മുതൽ പോലീസ് സംരക്ഷണത്തിലാണ് ഷാജഹാൻ എത്തിയത്. പ്രതിപക്ഷം എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ കെ.എം. ഷാജഹാൻ അവഹേളിച്ചുവെന്നും അത് സൈബര്‍ ആക്രമണത്തിന് കാരണമായെന്നുമാണ് ഷൈനിന്‍റെ പരാതിയിൽ പറയുന്നത്. എന്നാൽ, അത്തരത്തിൽ അവഹേളിച്ചിട്ടില്ലെന്നാണ് ഷാജഹാൻ പറയുന്നത്.
Q2EQWERWERW