കാർഗിൽ വിജയ് ദിവസ്: വീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്യം


ഷീബ വിജയൻ 

ന്യൂഡൽഹി I 1999ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ധീരജവാന്മാർക്കു രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആദരാഞ്ജലികൾ അർപ്പിച്ചു. ധീരസൈനികരുടെ ത്യാഗം ഇന്ത്യൻ സായുധസേനയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്‍റെ കാലാതീതമായ ഓർമപ്പെടുത്തലാണെന്ന് രാഷ്‌ട്രനേതാക്കൾ പറഞ്ഞു. "കാർഗിൽ വിജയ് ദിവസത്തിൽ, മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. നമ്മുടെ സൈനികരുടെ അസാധാരണമായ വീര്യത്തിന്‍റെയും ധൈര്യത്തിന്‍റെയും അചഞ്ചലമായ ദൃഢനിശ്ചയത്തിന്‍റെയും പ്രതീകമായി ഈ ദിവസം നിലകൊള്ളുന്നു...' രാഷ്‌ട്രപതി ദ്രൗപദി മുർമു എക്സിൽ എഴുതി. "കാർഗിൽ വിജയ് ദിവസിൽ, ഏറ്റവും ദുഷ്‌കരമായ ഭൂപ്രദേശങ്ങളിൽ നമ്മുടെ രാജ്യത്തിന്‍റെ ബഹുമാനം സംരക്ഷിക്കുന്നതിൽ അസാധാരണമായ ധൈര്യവും മനക്കരുത്തും ദൃഢനിശ്ചയവും പ്രകടിപ്പിച്ച ധീരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.' പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എക്സിൽ കുറിച്ചു. വീരമൃത്യുവരിച്ച വീരന്മാരുടെ ധൈര്യം ഭാവി തലമുറകൾക്ക് പ്രചോദനമാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അവരുടെ അചഞ്ചലമായ ധൈര്യവും ശൗര്യവും തലമുറകളെ പ്രചോദിപ്പിക്കുമെന്നും ഖാർഗെ എക്‌സിൽ എഴുതി.

article-image

adsasdsadsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed