വിദ്യാർഥികളുടെ മുന്നറിയിപ്പ് അവഗണിച്ചു : മിനിറ്റുകൾക്കുള്ളിൽ സ്കൂൾ തകർന്ന് വീണു, മരണം ഏഴായി

ഷീബ വിജയൻ
ജയ്പൂർ I രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ സംഭവത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. 28 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. അപകടം നടക്കുന്നതിന്‍റെ നിമിഷങ്ങൾക്കുമുമ്പ് കുട്ടികൾ അധ്യാപകരെ വിവരമറിയിച്ചതായി റിപ്പോർട്ട്. മേൽക്കുരയുടെ അവശിഷ്ടങ്ങൾ വീഴുന്നത് വിദ്യാർഥികളുടെ ശ്രദ്ധയിൽപെടുകയും തുടർന്ന് അധ്യാപകരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ മുന്നറിയിപ്പുകൾ അവഗണിച്ചുവെന്നും കുട്ടികളോട് അവരുടെ ക്ലാസ് മുറിയിലേക്ക് മടങ്ങാൻ പറഞ്ഞുവെന്നും റിപ്പോർട്ട്. 'സീലിങിൽ നിന്ന് കല്ലുകൾ വീഴുന്നുണ്ടെന്ന് ഞങ്ങൾ അധ്യാപകരോട് പറഞ്ഞു. അവർ ഞങ്ങളോട് ഇരിക്കാൻ ആവശ്യപ്പെട്ടു. പെട്ടെന്ന് മേൽക്കൂര ഇടിഞ്ഞുവീണു'. വിദ്യാർഥി പറഞ്ഞു. ജലവാറിലെ പിപ്ലോഡി സർക്കാർ സ്കൂളിന്‍റെ കെട്ടിടമാണ് തകർന്നത്. അധ്യാപകരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് കുട്ടികളെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തത്.
ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളാണ് മരണപ്പെട്ടത്. പലരുടെയും നില ഗുരുതരമാണ്. 35 കുട്ടികൾ അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് സ്കൂൾ താൽക്കാലികമായി അടച്ചുപൂട്ടി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ ഉത്തരവിട്ടു.
ASSASDDSFADF