ഹിമാചലില്‍ മിന്നല്‍പ്രളയം; രണ്ട് പേര്‍ മരിച്ചു; 20ല്‍ അധികം പേരെ കാണാതായി


ഷീബ വിജയൻ

ഷിംല: ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ രണ്ട് പേര്‍ മരിച്ചു. 20ല്‍ അധികം പേരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഇതില്‍ രണ്ട് പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. ഇന്ദിരാ പ്രിയദര്‍ശിനി ഹൈഡ്രോളിക് പ്രൊജക്ട് സൈറ്റിൽനിന്നാണ് തൊഴിലാളികളെ ഒഴുക്കിൽപ്പെട്ട് കാണാതായിട്ടുണ്ട്. ഇവിടെ താത്കാലിക ഷെഡുകളിൽ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളാണ് മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ടത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. നിരവധി വീടുകൾ സ്കൂൾ കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ തുടങ്ങിയവയ്ക്ക് നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

article-image

acdsadsasqas

You might also like

  • Lulu Exchange
  • Straight Forward

Most Viewed