മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് വിവാദത്തിൽ രാഹുൽ ഗാന്ധിയെ ചർച്ചയ്ക്ക് ക്ഷണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ


ഷീബ വിജയൻ

ന്യൂഡൽഹി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങൾ ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധിയെ ക്ഷണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇക്കാര്യം വ്യക്തമാക്കി രാഹുൽ ഗാന്ധിക്ക് കമ്മീഷൻ കത്തയച്ചു. കഴിഞ്ഞ 12നാണ് കത്തയച്ചത്. ചർച്ചയ്ക്കുള്ള തീയതി അറിയിക്കണമെന്നും കത്തിൽ പറയുന്നു. ഡൽഹിയിലെ അദ്ദേഹത്തിന്‍റെ വസതിയിൽ കത്തു ലഭിച്ചതായും രാഹുലിന്‍റെ ഇമെയിലിലേക്കു കത്ത് അയച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. പരാതികളുണ്ടെങ്കിൽ കോടതിയെ സമീപിക്കുണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

article-image

rterteteer

You might also like

  • Lulu Exchange
  • Straight Forward

Most Viewed