അഹമ്മദാബാദ് വിമനാപകടം; 232 പേരുടെ മൃതദേഹം വിട്ടുനൽകി


ഷീബ വിജയൻ

അഹമ്മദാബാദ്: അഹമ്മദാബാദ് വിമനാപകടത്തിൽ മരിച്ച 247 പേരെ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം വിട്ടുനൽകി. മലയാളിയായ രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആദ്യ സാമ്പിളിൽ മൃതദേഹം തിരിച്ചറിയാത്തവരുടെ ബന്ധുക്കളോട് വീണ്ടും സാമ്പിൾ ആവശ്യപ്പെട്ടിട്ടുണ്ട്. 270 പേരാണ് വിമാനാപകടത്തിൽ മരിച്ചത്.

അതേസമയം അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ എയർ ഇന്ത്യക്കെതിരെ ഡിജിസിഎ നടത്തുന്ന സുരക്ഷ പരിശോധനയിൽ വീഴ്ചകൾ കണ്ടെത്തി. ലൈസൻസ്, ജീവനക്കാരുടെ വിശ്രമം തുടങ്ങിയ കാര്യങ്ങളിൽ ആണ് വീഴ്ച കണ്ടെത്തിയത്.

article-image

asdasddf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed