അഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയച്ചേക്കും


ഷീബ വിജയൻ

ന്യൂഡൽഹി: അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയച്ചേക്കുമെന്ന് റിപ്പോർട്ട്. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നും വ്യോമയാന മന്ത്രാലയം ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ബ്ലാക്ക് ബോക്സ് വാഷിംഗ്ടണിലെ നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിന്‍റെ ലബോറട്ടറിയിലേക്ക് അയക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിലെ എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ കീഴിലുള്ള ലബോറട്ടറിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ബ്ലാക്ക് ബോക്സിന് കേടുപാടുകള്‍ സംഭവിച്ചതിനാലാണ് വിശദമായ പരിശോധനയ്ക്ക് അമേരിക്കയിലേക്ക് അയക്കാൻ തീരുമാനിച്ചത്. അതേസമയം വിമാനത്തിന് തകരാറുകളില്ലായിരുന്നുവെന്ന് എയർ ഇന്ത്യ സിഇഒ ക്യാംപ്ബെൽ വിൽസൺ പറഞ്ഞു.

 

article-image

adsdfsdfsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed