സിക്കിമിലെ സൈനിക കാമ്പില്‍ മണ്ണിടിച്ചില്‍; മൂന്ന് പേര്‍ മരിച്ചു; ആറ് പേരെ കാണാതായി


ഷീബ വിജയൻ

ഗാംഗ്‌ടോക്ക്: കനത്ത മഴയ്ക്ക് പിന്നാലെ സിക്കിമിലെ ഛാത്തനില്‍ സൈനിക കാമ്പില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചു. ആറ് പേരെ കാണാതായിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം ഏഴോടെയാണ് അപകടം ഉണ്ടായത്. ഇതുവരെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. നാലുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് അധികൃതര്‍ അറിയിച്ചു.

article-image

HJKGHJKHJKL

You might also like

Most Viewed