പൊതുവിദ്യാലയങ്ങൾ അടയ്ക്കുന്നതും കുട്ടികൾ കൊഴിഞ്ഞു പോകുന്നതും അവസാനിച്ചു: മുഖ്യമന്ത്രി

ഷീബ വിജയൻ
ആലപ്പുഴ: പൊതുവിദ്യാലയങ്ങൾ അടയ്ക്കുന്നതും കുട്ടികൾ കൊഴിഞ്ഞു പോകുന്നതും അവസാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാമൂഹിക മൂല്യങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുന്ന ഇടങ്ങളാണ് പൊതു വിദ്യാലയങ്ങൾ. ഈ തിരിച്ചറിവ് ഇടയ്ക്ക് സമൂഹത്തിനു നഷ്ടമായി. എന്നാൽ ഒമ്പതു വർഷമായി അതിനു മാറ്റമുണ്ടായെന്നും പൊതുവിദ്യാലയങ്ങൾ അടയ്ക്കുന്നതും കുട്ടികൾ കൊഴിഞ്ഞു പോകുന്നതും അവസാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറിവ് സാഫല്യത്തിൽ എത്തണമെങ്കിൽ നല്ല നിലയിലുള്ള ഔചിത്യ ബോധമുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവേകം വളർത്തിയെടുക്കണം. അറിവ് അവരവരിൽ ഒതുങ്ങി നിൽക്കരുത്. സമൂഹത്തിന് ഉപകരിക്കുന്ന തരത്തിൽ അത് വിനിയോഗിക്കാൻ ഒരു മനസ് സൃഷ്ടിക്കാൻ കഴിയണം. അറിവിനെ ജീവിതവും സമൂഹവുമായി ബന്ധിക്കണം. ജീവിതത്തിൽ അറിവ് പ്രയോഗിക്കാൻ കഴിയുന്നവരായി കുട്ടികളെ വളർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
DFSFGDFSDFS