സർക്കാരിനെ വിമർശിക്കാനില്ല; ദുര്‍ഘട നിമിഷത്തില്‍ എല്ലാവരും ഒന്നിച്ച് നിൽക്കണം; ഖാർഗെ

സർവകക്ഷി യോഗത്തിൽ സര്‍ക്കാര്‍ പറഞ്ഞതെല്ലാം കേട്ടെന്നും ഒരു നടപടിയേയും വിമര്‍ശിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദുര്‍ഘട നിമിഷത്തില്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ടത് രാജ്യത്തിന്‍റെ അനിവാര്യതയാണെന്ന് ഖാർഗെ പ്രതികരിച്ചു. സർവകക്ഷി യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖാർഗെ. ഇത്തരമൊരു യോഗത്തില്‍ പങ്കെടുക്കണമായിരുന്നോ എന്നുള്ള ഔചിത്യബോധം പ്രധാനമന്ത്രിയുടേതാണ്.അതിന്‍റെ പേരിലും മോദിയെ വിമര്‍ശിക്കാനില്ലെന്നും ഖാര്‍ഗെ പറഞ്ഞു.
aeqrwaeaafeefas