ശബരിമലയില്‍ ബുധനാഴ്ച വരെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം പേര്‍


ഡിസംബര്‍ 25 വരെ 32,49,756 പേര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 4,07,309 പേര്‍ അധികമെത്തി. കഴിഞ്ഞ വര്‍ഷം ഇതേ സമയം 28,42,447 പേര്‍ ദര്‍ശനം നടത്തിയിരുന്നു. തത്സമയ ബുക്കിംഗിലൂടെ 5,66,571 പേര്‍ ദര്‍ശനം നടത്തി. തങ്കയങ്കി സന്നിധാനത്ത് എത്തിയ ദിനം 62, 877 പേര്‍ ദര്‍ശനം നടത്തി. പുല്ല് മേട് വഴി ഇത് വരെ 74, 764 പേര്‍ ദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷം പുല്ലുമേട് വഴി 69,250 പേരാണ് ദര്‍ശനം നടത്തിയത്.

ഇന്ന് ഹരിവരാസനം പാടി നട അടച്ചാല്‍ ഡിസംബര്‍ 30ന് വൈകിട്ട് 5ന് മകരവിളക്ക് മഹോത്സത്തിനായി നട തുറക്കും. 2025 ജനുവരി 14നാണ് ഈ തവണ മകരവിളക്ക്. ഇന്നലെ വരെയുള്ള 30,87,049 പേരായിരുന്നു സന്നിധാനത്ത് എത്തിയത്.

article-image

eer454r

You might also like

Most Viewed