ഇതര മത വിശ്വാസികളായ വിദ്യാര്‍ത്ഥികളെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ച സംഭവം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു


ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഇതര മത വിശ്വാസികളായ വിദ്യാര്‍ത്ഥികളെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. നന്ദ നഗരിയിലെ നവോദയ ബാല വിദ്യാലയത്തിലാണ് സംഭവം. വിദ്യാര്‍ത്ഥികളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചിരുത്തിയെന്നും ആരോപണമുണ്ട്. വിഷയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

വിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. മറ്റ് വിദ്യാലയങ്ങളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

article-image

aqswdaqsw

You might also like

Most Viewed