ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയി മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍


ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയിയെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി എന്‍ഐഎ. അന്‍മോളിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് റിവാര്‍ഡായി പ്രഖ്യാപിച്ച് എന്‍ഐഎ പ്രഖ്യാപിച്ചിരിക്കുന്നത്. കാനഡ, യു.എസ് കേന്ദ്രീകരിച്ച് ബാബാ സിദ്ധിഖി വധത്തിനായി അന്‍മോള്‍ ബിഷ്‌ണോയ് ഗുഢാലോചന നടത്തി എന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. നേരത്തെ ലോറന്‍സിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പല കേസുകളിലും പ്രവര്‍ത്തിച്ച് നടപ്പാക്കുന്നത് അന്‍മോലാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അന്‍മോല്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ല എന്നാണ് വിവരം.

അതേസമയം, ബാബാ സിദ്ദിഖിയുടെ മകനായ സീഷാന്‍ സിദ്ദിഖി എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേര്‍ന്നു. മുംബൈയിലെ പാര്‍ട്ടി ഓഫീസില്‍ എത്തിയാണ് അംഗത്വം സ്വീകരിച്ചത്. സീഷാന്‍ സിദ്ധിഖിയ്ക്ക് ബാന്ദ്ര ഈസ്റ്റില്‍ എന്‍സിപി അജിത് പക്ഷം സീറ്റ് നല്‍കി. കോണ്‍ഗ്രസില്‍ നിന്ന് വിജയിച്ച സീഷാനിന്റെ സിറ്റിങ് സീറ്റാണിത്. മുന്‍ മന്ത്രി നവാബ് മാലിക്കിന്റെ മകള്‍ സന മാലിക്കിന് അണുശക്തി നഗര്‍ മണ്ഡലത്തില്‍ മല്‍സരിക്കും.

article-image

sfgsadgadfsadfs

You might also like

  • Straight Forward

Most Viewed