ഒഡീഷയിലെ ഗായികയുടെ മരണം വിഷബാധയേറ്റാണന്ന് ബന്ധുക്കൾ


ഒഡീഷയിലെ പ്രശസ്ത ഗായിക രുക്‌സാന ബാനു മരിച്ചത് വിഷബാധയേറ്റാണെന്ന് രുക്‌സാനയുടെ ബന്ധുക്കൾ. ഭുവനേശ്വറിലെ എയിംസിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. സ്‌ക്രബ് ടൈഫസ് ബാധിച്ച് ചികിത്സയിലായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. എന്നാൽ മരണ കാരണം സംബന്ധിച്ച് ആശുപത്രി അധികൃതർ ഔദ്യോഗികർ വിശദീകരണം നൽകിയിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

രുക്‌സാനയുടെ മരണം വിഷബാധയേറ്റാണെന്ന ഗുരുതര ആരോപണമാണ് അമ്മയും സഹോദരിയും ഉള്‍പ്പടെ ഉന്നയിക്കുന്നത്. രുക്‌സാനയുടെ ഒരു ശത്രുവാണ് ഇതിന് പിന്നിലെന്ന് പറഞ്ഞെങ്കിലും അവർ പേര് വെളിപ്പെടുത്താൻ തയ്യാറായില്ല. നേരത്തെ ഭീഷണികളുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. രണ്ടാഴ്ച മുൻപ് ബൊലാംഗീറിൽ ഷൂട്ടിംഗിനിടെ ജ്യൂസ് കുടിച്ചതിന് പിന്നാലെയാണ് റുക്‌സാനയ്ക്ക് അസുഖം വന്നതെന്ന് സഹോദരി റൂബി പറയുന്നു. ആഗസ്ത് 27 ന് ഭവാനിപട്ടണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഭീമാ ഭോയ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടർന്ന് ബർഗറിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നിട്ടും ഭേദമാകാതിരുന്നതോടെയാണ് ഭുവനേശ്വറിലെ എയിംസിൽ എത്തിച്ചതെന്ന് സഹോദരി അറിയിച്ചു.

article-image

ASADS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed