ബെംഗളൂരുവിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശം പാകിസ്താനെന്നാണ് കര്‍ണാടക ഹൈക്കോടതി ജഡ്ജി പറഞ്ഞത്


വിവാദ പരാമര്‍ശം നടത്തിയ കര്‍ണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീംകോടതി. ബെംഗളൂരുവിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്താനെന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് വെദവ്യാസചര്‍ ശ്രീഷാനന്ദയ്‌ക്കെതിരെയാണ് സുപ്രീംകോടതി രംഗത്തെത്തിയത്. വിവാദ പരാമര്‍ശത്തില്‍ കര്‍ണാടക ഹൈക്കോടതിയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വിശദീകരണം തേടുകയും ചെയ്തു.

ഭൂവിഷയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു വെദവ്യാസചര്‍ ശ്രീഷാനന്ദയുടെ വിവാദ പരാമര്‍ശം. ബെംഗളൂരുവിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ ജഡ്ജി പാകിസ്താന്‍ എന്ന് വിശേഷിപ്പിക്കുകയായിരുന്നു. ഇതിന് പുറമേ വനിതാ അഭിഭാഷകയ്‌ക്കെതിരെ ജഡ്ജി നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.

രണ്ട് സംഭവത്തിന്റേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി ജഡ്ജിക്കെതിരെ മുതിര്‍ന്ന അഭിഭാഷകര്‍ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

article-image

adesfdasadsad

You might also like

  • Straight Forward

Most Viewed