കർഷക നേതാക്കൾക്ക് പാർലമെന്‍റിൽ രാഹുൽ ഗാന്ധിയെ കാണാൻ അനുമതി

ന്യൂഡൽഹി: കർഷക നേതാക്കൾക്ക് പാർലമെന്‍റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കാണാം. രാഹുൽ പാർലമെന്‍റിൽനിന്ന് പുറത്തേക്ക് പോകുമെന്ന് അറിയിച്ചതോടെയാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയത്. നേരത്തെ കർഷകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല. പാർലമെന്‍റ് ആക്രമണത്തിന് ശേഷം സന്ദർശന വിലക്കുണ്ടെന്നായിരുന്നു സുരക്ഷാ അധികൃതരുടെ വിശദീകരണം.
നേരത്തെ കർഷകരുമായി പാർലമെന്‍റിലെ ഓഫീസിലായിരുന്നു രാഹുൽ ഗാന്ധി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിന് അനുമതി ലഭിച്ചിരുന്നില്ല. കർഷകരായതിനാലാവാം അനുമതി നൽകാതിരുന്നതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. കർഷകരുടെ പ്രശ്നങ്ങൾ കേൾക്കുമെന്നും രാഹുൽ പറഞ്ഞിരുന്നു. തുടർന്ന് സംഭവം വിവാദമായതോടെയാണ് കൂടിക്കാഴ്ചയ്ക്ക് അനുതി നൽകിയത്.
dfgdg