മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് കടന്നുപോകാം; ദുബൈയിൽ അൽ ഖലീജ് ടണൽ റോഡ് തുറന്നു


ശാരിക

ദുബൈ: ഇൻഫിനിറ്റി ബ്രിഡ്ജിൽ നിന്ന് ദേരയിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്ന അൽ ഖലീജ് ടണൽ ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇരുദിശകളിലേക്കുമായി മൂന്ന് വരി പാതകൾ വീതമാണ് ഈ തുരങ്കപ്പാതയിലുള്ളത്.മണിക്കൂറിൽ പന്ത്രണ്ടായിരത്തോളം വാഹനങ്ങൾക്ക് കടന്നുപോകാവുന്ന വിധത്തിലാണ് 1.65 കിലോമീറ്റർ നീളമുള്ള അൽ ഖലീജ് ടണൽ നിർമിച്ചിരിക്കുന്നത്. ടണൽ തുറന്നതോടെ ദേര, മംസാർ, അബുഹെയിൽ, അൽ വുഹൈദ തുടങ്ങിയ മേഖലകളിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാകും. കൂടാതെ ദുബൈ ഐലൻഡ്‌സ്, വാട്ടർഫ്രണ്ട് മാർക്കറ്റ്, അൽ ഹംരിയ പോർട്ട് എന്നിവിടങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനാകും.

ഇൻഫിനിറ്റി ബ്രിഡ്ജിനെ അൽ ഖലീജ് സ്ട്രീറ്റ് – അൽ വുഹൈദ സ്ട്രീറ്റ് ജങ്ഷനുമായാണ് ഈ പുതിയ പാത ബന്ധിപ്പിക്കുന്നത്. ദുബൈ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നടപ്പിലാക്കുന്ന അൽ ഷിന്ദഗ കൊറിഡോർ പദ്ധതിയുടെ ഭാഗമായാണ് തുരങ്കപാത പൂർത്തിയാക്കിയത്.

article-image

്േ്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed