ഹമദ് ടൗണിൽ വൻ കവർച്ച: വീട്ടിൽ നിന്ന് 9,000 ദീനാർ കവർന്ന 38 കാരൻ പോലീസിന്റെ പിടിയിൽ
പ്രദീപ് പുറവങ്കര
മനാമ: ഹമദ് ടൗണിലെ ഒരു വീട്ടിൽ നിന്ന് 9,000-ത്തിലധികം ബഹ്‌റൈനി ദീനാർ കവർച്ച നടത്തിയ 38 വയസ്സുള്ള വ്യക്തിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റാണ് പ്രതിയെ വലയിലാക്കിയത്.
വീട്ടിൽ വൻ കവർച്ച നടന്നതായി പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് കേസെടുത്ത് അന്വേഷണവും തെളിവുശേഖരണവും ഊർജ്ജിതമാക്കുകയായിരുന്നു. കൃത്യമായ തിരച്ചിലുകൾക്കൊടുവിൽ പ്രതിയെ തിരിച്ചറിയുകയും, കവർച്ച ചെയ്ത പണം കൈവശം വെച്ചിരുന്ന സമയത്ത് തന്നെ ഇയാളെ പിടികൂടുകയുമായിരുന്നു.
പ്രതിക്കെതിരായ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും, കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറാൻ തയാറെടുക്കുകയാണെന്നും നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേഷൻ അറിയിച്ചു.
aaa

